ജൂൺ 5 ലോക പരിസ്ഥതിദിനം.നാം ഒന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നമ്മുക്ക് മുൻപ് ഉള്ള തലമുറയിൽ പെട്ട നമ്മുടെ പൂർവികർ നട്ട് വളർത്തിയ മരങ്ങളിൽ നിന്ന് എത്ര എത്ര കായ്കനികൾ ആസ്വദിച്ച് കഴിച്ചിരുന്നത് നാം ഓർക്കാറില്ലേ, എന്നാൽ ഇന്ന് നാം അനുഭവിക്കുന്ന പരിസ്ഥിതിയുടെ ഈ മാറ്റം മൂലം തുടർച്ചയായി വരുന്ന വെള്ളപ്പൊക്കവും, പ്രകൃതി ദുരന്തങ്ങളും നമ്മെ ചിന്തിപ്പിക്കുന്ന യാഥാർത്ഥ്യം നാം പരിസ്ഥതിയെ അത്രമേൽ ദ്രോഹിക്കുന്നു എന്നാണ്.ഇനിയും നാം പരിസ്ഥതിയെ സംരക്ഷിക്കാൻ തയ്യാറായില്ല എങ്കിൽ നമ്മുടെ കുഞ്ഞു മക്കൾക്ക് (വരും തലമുറയ്‌ക്ക്) നല്ലൊരു നാളെ ഉണ്ടാകുമോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു!
നാം ഒറ്റകെട്ടായി നിന്ന് പരിസ്ഥിതി സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം.